Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ignite Again

വീണ്ടും തീപ്പൊരിയാകാന്‍ അണ്ണാമല

ചെ​​​​​ന്നൈ: ദൈ​​​​​നം​​​​​ദി​​​​​ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ഏ​​​​​താ​​​​​നും നാ​​​​​ളാ​​​​​യി അ​​​​​ക​​​​​ന്നു​​​​​ക​​​​​ഴി​​​​​യു​​​​​ന്ന ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് ബി​​​​​ജെ​​​​​പി മു​​​​​ന്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ കെ.​​​​​അ​​​​​ണ്ണാ​​​​​മ​​​​​ല വീ​​​​​ണ്ടും എ​​​​​ന്‍ഡി​​​​​എ മു​​​​​ന്ന​​​​​ണി​​​​​ക്കു​​​​​വേ​​​​​ണ്ടി പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങു​​​​​ന്നു. ചെ​​​​​ന്നൈ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​ മോ​​​​​ദി​​​​​യു​​​​​മാ​​​​​യി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യു​​​​​ടെ മ​​​​​ന​​​​​സ് മാ​​​​​റി​​​​​യ​​​​​ത്. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണു വി​​​​​ട്ടു​​​​​നി​​​​​ല്‍ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹ​​​​​ങ്ങ​​​​​ള്‍ അ​​​​​ണ്ണാ​​​​​മ​​​​​ല നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ന്‍ഡി​​​​​എ സ്ഥാ​​​​​നാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്കാ​​​​​യി ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ മു​​​​​ഴു​​​​​വ​​​​​ന്‍ പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണു ചു​​​​​മ​​​​​ത​​​​​ല​​​​​യെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പാ​​​​​ര്‍ട്ടി​​​​​ക്കു​​​​​ള്ളി​​​​​ലെ അ​​​​​ഴി​​​​​ച്ചു​​​​​പ​​​​​ണി​​​​​യി​​​​​ല്‍ അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യ്ക്കു സു​​​​​പ്ര​​​​​ധാ​​​​​ന​​​​​പ​​​​​ദ​​​​​വി ല​​​​​ഭി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

മു​​​​​ന്‍ ഐ​​​​​പി​​​​​എ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യ അ​​​​​ണ്ണാ​​​​​മ​​​​​ല 2020 ലാ​​​​​ണ് ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഏ​​​​​താ​​​​​നും നാ​​​​​ളു​​​​​ക​​​​​ള്‍ക്കു​​​​​ള്ളി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ എ​​​​​ല്‍.​​ മു​​​​​രു​​​​​ക​​​​​നെ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ക്കി അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യ്ക്കു പാ​​​​​ര്‍ട്ടി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല ന​​​​​ല്‍കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ദ്രാ​​​​​വി​​​​​ഡ​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട്ടി​​​​​ല്‍ ച​​​​​ടു​​​​​ല​​​​​മാ​​​​​യ നീ​​​​​ക്ക​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ബി​​​​​ജെ​​​​​പി​​​​​ക്കു വേ​​​​​രോ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യു​​​​​ടെ നീ​​​​​ക്കം. സ്റ്റാ​​​​​ലി​​​​​ന്‍ സ​​​​​ര്‍ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ അ​​​​​ഴി​​​​​മ​​​​​തി ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​ന്ന​​​​​യി​​​​​ച്ചു​​​​​ള്ള ഡി​​​​​എം​​​​​കെ ഫ​​​​​യ​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ടെ അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യെ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത നേ​​​​​താ​​​​​വാ​​​​​ക്കി.

എ​​​​​ന്നാ​​​​​ല്‍, സി.​​​​​എ​​​​​ന്‍. അ​​​​​ണ്ണാ​​​​​ദു​​​​​രെ, മു​​​​​ന്‍മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജെ.​​​​​ജ​​​​​യ​​​​​ല​​​​​ളി​​​​​ത എ​​​ന്നി​​​വ​​​രെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​മ​​​​​ര്‍ശ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടെ എ​​​​​ന്‍ഡി​​​​​എ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ അ​​​ണ്ണാ​​​​​ഡി​​​​​എം​​​​​കെ​​​​​യി​​​​​ല്‍നി​​​​​ന്ന് രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ര്‍ശ​​​​​നം ഏ​​​​​റ്റു​​​​​വാ​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്നു.

2024 ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ സ​​​​​ഖ്യം പി​​​​​രി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തു. ബി​​​​​ജെ​​​​​പി​​​​​യെ വ​​​​​ള​​​​​ര്‍ത്താ​​​​​ന്‍ നി​​​​​യോ​​​​​ഗി​​​​​ച്ച അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യെ ഇ​​​​​തോ​​​​​ടെ ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചു.

എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വ് ഇ​​​​​ട​​​​​പ്പാ​​​​​ടി പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി​​​​​യു​​​​​ടെ നി​​​​​ര്‍ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം അ​​​​​ണ്ണാ​​​​​മ​​​​​ല​​​​​യെ നീ​​​​​ക്കി നൈ​​​​​നാ​​​​​ര്‍ നാ​​​​​ഗേ​​​​​ന്ദ്ര​​​​​നെ ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് മോ​​​​​ദി​​​​​യു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യോ​​​​​ടെ അ​​​​​ണ്ണാ​​​​​മ​​​​​ല താ​​​​​ര​​​​​പ്ര​​​​​ചാ​​​​​ര​​​​​ക​​​​​നാ​​​​​യി പു​​​​​ന​​​​​ര​​​​​വ​​​​​ത​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.27 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ബി​​​​​ജെ​​​​​പി ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടു​​​​​ന്ന​​​​​ത്.

Latest News

Corehub Up